What is the secret of success


 പ്രാര്‍ത്ഥന ദുഃഖങ്ങളെ വിഴുങ്ങുന്നു. (മുഹമ്മദ് നബി)

 ഇന്നും നാം ചെയ്യുന്ന നന്മയാണ് നാളത്തെ സുഖം. (ഇന്ത്യ)

 ഒരാള്‍ക്ക് ദുഃഖമുണ്ടാക്കിയിട്ട് നിനക്ക് സൗഖ്യം ലഭിക്കാന്‍ സാധ്യമല്ല. (എബ്രഹാം ലിങ്കണ്‍)

 കുറച്ചു മാത്രം സംസാരിക്കുന്നവരാണ് എന്റെ ദൃഷ്ടിയില്‍ സമര്‍ത്ഥരായ മനുഷ്യര്‍. (ഷേക്സ്പിയര്‍)

 മടിയന് ഒരു നിമിഷമെന്നത് ഒരു ദിവസമാണ്. എന്നാല്‍ അദ്ധ്വാന ശീലര്‍ക്ക് ഒരു ദിവസം ഒരു നിമിഷമായിത്തോന്നും . (ഇംഗ്സ്)

 സ്നേഹം തന്നെ ദൈവം, സ്നേഹം തന്നെ സത്യം, സ്നേഹമുള്ളിടത്താണ് ദൈവം വസിക്കുന്നത്. (ടോള്‍സ്റ്റോയ്)

 വിനയം താഴ്മയുടെ അടയാളമല്ല. ഉയര്‍ന്ന സംസ്കാരത്തിന്റെ പ്രതീകമാണ്. (അഡിസണ്‍)

 നിങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് കോപം വരുന്നുണ്ടോ?എങ്കില്‍ ആ വിമര്‍ശനം ശരിയണ്. (ഡോക്ടസ്)

 ചില പക്ഷികള്‍ക്ക് സംസാരിക്കാനറിയും, എന്നാല്‍ ഒരു പക്ഷിക്കും നുണ പറയാനറിയില്ല. (സരോജിനി നായിഡു)

 വിദ്യാഭ്യാസത്തിന്റെ ശ്രേഷ്ഠമായ ലക്ഷ്യം പ്രവര്‍ത്തിക്കാനുള്ള കഴിവാണ്. ജ്ഞാനം നേടുക മാത്രമല്ല. (ഹെര്‍ബര്‍ട്)

 മടിയന്‍ കാലത്തെ ഗൗനിക്കുകയില്ല. കാലം മടിയനേയും. (മഹാത്മാ ഗാന്ധി)

 ഉത്സാഹത്തോടെ ജോലി തുടങ്ങുക. പാതി ജോലി ഉടനെ തീരും. (ചാണക്യന്‍)

 തളരാതെ പോരാടുന്ന ഏതു മനുഷ്യനും ജീവിതത്തില്‍ വിജയിക്കാം. (ഹെലന്‍ കെല്ലര്‍)

 ജീവിതം ഹ്രസ്വമാണ്. ദുഃഖങ്ങളാണ് അത് നീളമുള്ളതാണെന്നറിയിക്കുന്നത്. (സൈറസ്)

 പഠിച്ച വിദ്യ ഉപയോഗപ്പെടുത്താനാവാത്തതായാല്‍ അത് എങ്ങിനെയാണ് നല്ല വിദ്യാഭ്യാസമാവുക. (അശോകന്‍)

 വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആദ്യമായി വേണ്ടത് ആത്മ വിശ്വാസമാണ്. (സാമുവല്‍ ജോണ്‍സണ്‍)

 കാല് തെറ്റിയാല്‍ എങ്ങിനെയെങ്കിലും രക്ഷപ്പെടാം. എന്നാല്‍ നാവു തെറ്റിയാല്‍ രക്ഷപ്പെടാനാവില്ല. (ഫ്രാങ്ക്ളിന്‍)

 ആടിന്റെ വേഷത്തില്‍ ചെന്നായ്ക്കളും വന്നേക്കാം. അതിനാല്‍ നീ ജാഗ്രതയായിരിക്കുക. (ശ്രീയേശു)

 ജീവനുള്ള മനുഷ്യനു വേണ്ടി നിര്‍മ്മിക്കപ്പെടുന്ന കല്ലറയാണ് മടി. (ജെറോമി ടെയ് ലര്‍)

 എല്ലാവര്‍ക്കും ഹൃദയം ഒരേ സ്ഥാനത്ത് തന്നെയാണ്. എന്നാല്‍ എല്ലാ ഹൃദയങ്ങളിലും കാരുണ്യം മാത്രമാണ് ഒരേ അളവിലില്ലാത്തത്. (ചൈന)

 ഏണിയുടെ നിറുകെയില്‍ എത്തണമെങ്കില്‍ അതിന്റെ താഴത്തെ പടിയില്‍ നിന്ന് കയറാന്‍ തുടങ്ങണം. ജീവിതത്തിലും അങ്ങനെതന്നെ.(പൈത്തഗോറസ്)

 അനുഭവം ഒരു കര്‍ക്കശക്കാരനായ അദ്ധ്യാപകനാണ്. ആദ്യം പരീക്ഷ നടത്തി പിന്നീട് പാഠപുസ്തകം തുറക്കുന്നു. (വെര്‍ണന്‍ലാ)

 അദ്ധ്വാനിക്കുന്ന മനുഷ്യന്റെ ഉറക്കം മധുരമുള്ളതാണ്. (ബൈബിള്‍)

 പ്രശസ്തിക്ക് മറ്റൊരു പേരാണ് കഠിനാദ്ധ്വാനം. (ജഗദീഷ് ചന്ദ്രബോസ്)

 സ്നേഹമില്ലാത്ത ഏതു മനുഷ്യന്റെ ശരീരവും ഒരു ശ്മശാനമാണ്. (കബിര്‍ദാസ്)

 വെളിച്ചത്തെ കാണൂ, വിളക്കിനെ കാണണ്ട. (ഇംഗ്ലണ്ട്)

 പഠിക്കാന്‍ മറക്കുകയെന്നത് ജീവിക്കാന്‍ മറക്കുന്നതിന് തുല്യമാണ്. (രാമക്രഷ്ണപരമഹംസന്‍)
What is the secret of success What is the secret of success Reviewed by Unknown on 04:22 Rating: 5

No comments:

Powered by Blogger.